തി​രു​വ​ന​ന്ത​പു​രം: ഒമ്പ​ത്​ മി​നി​റ്റി​ൽ 32 ഭാ​ഷ​ക​ളി​ലെ കു​ട്ടി​ക്ക​വി​ത​ക​ൾ പാ​ടി മൂ​ന്ന്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​​ ഓഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി.

മാ​തൃ​ഭാ​ഷ മ​ധു​രും നു​ണ​ഞ്ഞ്​ തു​ട​ങ്ങു​ന്ന പ്രാ​യ​ത്തി​ലാ​ണ്​ 18 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളും 14 വി​ദേ​ശ​ഭാ​ഷ​ക​ളും​ ആ​ദ്യ​ശ്രീ​യു​ടെ കു​ഞ്ഞു​നാ​വി​ൽ വ​​ഴ​ങ്ങു​ന്ന​ത്. വെ​ള്ള​നാ​ട്​ രു​ഗ്​​മ ഭ​വ​നി​ൽ സി​ദ്ധാ​ർ​ഥ്​ -നീ​തു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ത​മി​ഴും ഹി​ന്ദി​യും തെ​ലു​ങ്കും ക​ന്ന​ട​യും ഉ​ർ​ദു​വും ബം​ഗാ​ളി​യും മാ​ത്ര​മ​ല്ല, ഫ്ര​ഞ്ചും റ​ഷ്യ​നും ജ​ർ​മ​നും ജാ​പ്പ​നീ​സും സ്​​പാ​നി​ഷും ഡ​ച്ചും ​സ്വീ​ഡി​ഷു​മെ​ല്ലാം കു​ട്ടി​പ്പാ​ട്ടു​ക​ളാ​യി ഈ ​കു​രു​ന്നിന്റെ വ​രു​തി​യി​ലു​ണ്ട്. ഭാ​ഷ​യു​ടെ പേ​ര്​ പ​റ​ഞ്ഞാ​ൽ മ​തി, ആ ​ഭാ​ഷ​യി​ലെ പാ​ട്ട്​ ആ​ദ്യ​ശ്രീ പാ​ടും.

ഒ​രു വ​യ​സുള്ള​പ്പോ​ൾ​ത​ന്നെ മ​ക​ൾ ടി.​വി​യി​ലെ പാ​​ട്ട്​ ​​​ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന്​ സി​ദ്ധാ​ർ​ഥ്​ പ​റ​യു​ന്നു. മൂ​ളാ​നും ശ്ര​മി​ച്ചി​രു​​ന്നു. ഒ​രു വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​കും മുമ്പേ കു​ഞ്ഞ്​ സം​സാ​രി​ച്ച്‌​ തു​ട​ങ്ങി. മൊ​ബൈ​ൽ ഫോ​ണി​ൽ യൂ​ട്യൂ​ബി​ൽ പാ​ട്ട്​ കാ​ണി​ക്കുമ്പോ​​ൾ അ​തൊ​ക്കെ ഏ​റ്റു​പാ​ടും. ​പെട്ടെന്ന്​ മ​ന​പ്പാ​ഠ​മാ​ക്കാ​ൻ ക​ഴി​വു​ണ്ടെ​ന്ന്​ അ​പ്പോ​ഴാ​ണ്​ മ​ന​സ്സി​ലാ​യ​ത്. പി​ന്നീ​ട്​ ഓ​രോ ഭാ​ഷ​ക​ളി​ലെ പാ​ട്ട്​ കേ​ൾ​പ്പി​ക്കു​ക​യും പാ​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ സി​ദ്ധാ​ർ​ഥ്​ പ​റ​യു​ന്നു. ര​ണ്ട്​ മാ​സം കൊ​ണ്ടാ​ണ്​ 32 ഭാ​ഷ​ക​ളി​ലെ പാ​ട്ടു​ക​ൾ സ്വാ​യ​ത്ത​മാ​ക്കി​യ​ത്. ​ഇ​പ്പോ​ൾ 38-40 ഭാ​ഷ​ക​ളി​ലെ കു​ട്ടി​ക്ക​വി​ത​ക​ൾ ഈ ​നാ​വി​ൽ ഭ​ദ്ര​മാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റ്, ​മെ​ഡ​ൽ, ഐ.​ഡി കാ​ർ​ഡ്, പേ​ന എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഇ​ന്ത്യ​ൻ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സിന്റെ ഭാ​ഗ​മാ​യി കി​ട്ടി​യ​ത്. ഇതോടൊ​പ്പം ഇ​ൻ​റ​ർ നാ​ഷ​ന​ൽ ബു​ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​ നേ​ട്ട​വും ആ​ദ്യ​ശ്രീയെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. പാ​ട്ടി​ന്​ പു​റ​​മെ നാ​ല്​ സെ​ക്ക​ൻ​റി​നു​ള്ളി​ൽ 14 ജി​ല്ല​ക​ളു​ടെ​യും പേ​ര്​ പ​റ​യും. മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പേ​രു​ക​ളും മ​ന​പ്പാ​ഠം. ഭൂ​പ​ടം കാ​ണി​ച്ചാ​ൽ രാ​ജ്യ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്.