തിരുവനന്തപുരം .ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നടത്തി വന്ന പ്രത്യക്ഷ സമരങ്ങൾ താത്കാലികമായി നിർത്തിവച്ചു.. ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.. ഇന്ന് മുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല നിൽപ്പ് സമരം കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.

ഡോക്ടർമാർ ഉന്നയിച്ച വിഷയങ്ങളിൽ ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി.. ഇതിനെ തുടർന്നാണ് ഒരു മാസത്തേക്ക് പ്രത്യക്ഷ സമരങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം.. നിൽപ്പ് സമരവും ഈ മാസം 16 ന് പ്രഖ്യാപിച്ചിരുന്ന കൂട്ട അവധിയെടുക്കലും ഉപേക്ഷിച്ചു.. അതേസമയം നിസ്സഹകരണ സമരം തുടരാനാണ് തീരുമാനം.