കൊച്ചി. ഇന്ധനവിലവര്‍ദ്ധനക്കെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച കോണ്‍ഗ്രസ് സമരത്തിനുനേരേ പ്രതിഷേധം, നടന്‍ ജോജു ജോര്‍ജ്ജ് ശക്തമായി പ്രതികരിച്ചതിനെതുടര്‍ന്ന് വാഹനം തടയുകയും തകര്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഉപരോധം വൈറ്റിലപോലെയുള്ള സ്ഥലങ്ങളില്‍ വ്യാപക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.


ഇന്ധനവിലവര്‍ധന പ്രതിഷേധിക്കേണ്ടതാണെങ്കിലും അത് ഇത്തരത്തില്‍ ജനത്തെ ബുദ്ധിമുട്ടിച്ചല്ല നടത്തേണ്ടത് എന്നാണ് ജോജു പ്രതികരിച്ചത്. വനിതാപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പേരിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പൊലീസ് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് സിഐ അനന്തലാല്‍ വാഹനം ഏറ്റെടുത്ത് ഓടിച്ച് ജനക്കൂട്ടത്തില്‍ നിന്നും മാറ്റുകയായിരുന്നു.