കൊച്ചി .വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ 2019 മിസ് കേരളയും റണ്ണറപ്പും മരിച്ചു. അന്‍സി കബീര്‍(25) ,അഞ്ജന ഷാജന്‍(26)എന്നിവരാണ് മരിച്ചത്. ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ടാണ് പാടേ മറിഞ്ഞത്. പുലര്‍ച്ചെ ഒരുമണിക്ക് വൈറ്റില ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപം ആണ് അപകടം. നാലുപേര്‍ ഉണ്ടായിരുന്നു . രണ്ടുപേര്‍ മരിച്ചു.രണ്ടുപേരുടെ നില ഗുരുതരമാണ്.

മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ടതായി സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്.ബൈക്ക് ഓടിച്ചയാള്‍ക്ക് കാര്യമായ പരുക്കില്ല. ബൈക്കിന് കാര്യമായ കേടുപാടില്ല. കാര്‍ തകര്‍ന്നു. ബൈക്കുകാരനെ രക്ഷിക്കാനായി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിഞ്ഞതാകുമെന്നാണ് കരുതുന്നത്. പാതയുടെ വശത്തെ മരത്തിലിടിച്ച് ആണ് കാര്‍ തകര്‍ന്നത്. യുവതികള്‍ ആശുപത്രിയിലെത്തുമ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നു.

തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് അന്‍സി. അഞ്ജന തൃശൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് ആസിഫ് എന്നിവരും കാറിലുണ്ടായിരുന്നു. ഇവര്‍ ഗുരുതരനിലയില്‍ മെഡിക്കല്‍ സെന്‍റര്‍ആശുപത്രിയില്‍ ചികില്‍സയിലാണ്.