കൊച്ചി.മോഹൻലാൽ ചിത്രം മരക്കാര്‍ ഓ ടി ടിയിൽ റിലീസ് ചെയ്യും

ചർച്ചകൾ അവസാനിപ്പിച്ചു എന്ന് ഫിലിം ചേംബർ പ്രസിഡന്റ്
സുരേഷ് കുമാർ. അവസാന ചർച്ച നടന്നത് ഇന്നലെ രാത്രി എട്ടുമണിക്ക്

തിയറ്ററുടമകൾ പതിനഞ്ചു കോടിയിലധികം നൽകില്ലെന്ന് സുരേഷ് കുമാറിനെ അറിയിച്ചു. 50കോടിയാണ് മരയ്ക്കാറുടെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്.

ഇത് അംഗീകരിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചതോടെയാണ് ചര്‍ച്ച അവസാനിച്ചതെന്ന് സുരേഷ് കുമാർ അറിയിച്ചു. നിര്‍ണായകമായ തീകരുമാനം വരേണ്ടണ്ടത് നിര്‍മ്മാതാവില്‍നിന്നായിരുന്നു. അതോടെയാണ്
ചർച്ച അവസാനിപ്പിച്ചു എന്ന കാര്യം സുരേഷ് കുമാർ വ്യക്തമാക്കിയത്.

എന്നാല്‍ കോവിഡ് അനന്തരം വന്‍ ചിത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ തീയറ്റര്‍ വ്യസായം പൂട്ടിപ്പോകും എന്ന നിലയിലാണ് കാര്യങ്ങള്‍. തീയറ്ററുകാരുടെ പക്ഷത്ത് നിന്ന് ഒത്തു തീര്‍പ്പിന് ശ്രമിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ധൃതി പിടിക്കരുതെന്ന നിലപാടാണ് മന്ത്രിയുടേത്.