2021 നവംബര്‍ 1തിങ്കള്‍

🙏കേരളപ്പിറവി ദിനം

🙏 കോവിഡ് കാലത്ത് പൂട്ടിയ സ്കൂളുകളില്‍ ഇന്ന് അധ്യയനത്തിന് മണിമുഴക്കം. സംസ്ഥാന തലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍.

🙏രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ഇടതുമുന്നണിയും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.കേരള കോണ്‍ഗ്രസ് എം പ്രതിനിധാനംചെയ്ത രാജ്യസഭാ സീറ്റിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏ദക്ഷിണ യമനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 22 മരണം. 50 പേര്‍ക്ക് പരിക്കേറ്റു. ഏദന്‍ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്.ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

🙏കഴിഞ്ഞവാരവും കുരുമുളകിന്‍റെ കുതിച്ചുചാട്ടം തുടര്‍ന്നു. ഒരു കിലോ കുരുമുളകിന് 41 രൂപയാണ് വില കുതിച്ചു കയറിയത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 58 രൂപയാണ് വില കൂടിയത്. മറ്റൊരു കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഉണ്ടാകാത്ത വലിയൊരു വിലക്കയറ്റം. കുരുമുളക് വിറ്റ് കര്‍ഷകര്‍ക്ക് ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റും, മഴയും, പ്രകൃതിക്ഷോഭവും കുരുമുളക് കൃഷിയെ ബാധിച്ചു

🙏നാഷണല്‍ ഹൈവേയില്‍ കന്നേറ്റി പാലത്തില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാലത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന 25 ടണ്ണിന് മുകളിലുള്ള വാഹനങ്ങള്‍ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി, ഭരണിക്കാവ്, ശാസ്താംകോട്ട ,കാരാളിമുക്ക് വഴി ടൈറ്റാനിയം ജംഗ്ഷനിലെത്തിയും കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന വാഹനങ്ങള്‍ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി വഴി പുതിയ കാവിലെത്തി യാത്ര തുടരണം.

🙏അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടത്തെ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി താലിബാന്‍. കടുത്ത സമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തെ അംഗീകരിക്കില്ലെന്ന അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ലോകവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ ഭരണം ഏറ്റെടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വിദേശരാജ്യങ്ങളിലുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം തടഞ്ഞു വച്ചിരിക്കുകയാണ്.

🙏നെടുമ്പാശേരിയില്‍ 1500 ഗ്രാം സ്വര്‍ണവുമായി മുംബൈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച എയര്‍ ഇന്ത്യാ വിമാന ജീവനക്കാരന്‍ പിടിയില്‍ .എ.ഐ 695 വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യാളെയാണ് പിടികൂടിയത്.

ഇയാളുടെ ബാഗേജിനുള്ളിലാണ് 1500 ഗ്രാം വരുന്ന നാല് സ്വര്‍ണവളകള്‍ പരിശോധനയില്‍ കണ്ടെത്തിയത്.ബാഗേജില്‍ സ്വര്‍ണമുള്ള കാര്യം നേരത്തേ വെളിപ്പെടുത്തിയിരുന്നില്ല.

🙏കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വവിതരണത്തിന് ഇന്നു തുടക്കം കുറിക്കും.. ഇന്ദിരാ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ പങ്കെടുക്കും..
അടുത്തവര്‍ഷം ഏപ്രില്‍ 16 മുതലാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക.

🙏മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഓ ടി ടിയില്‍ തന്നെ. റിലീസ് ചെയ്യും. ചര്‍ച്ചകള്‍ അവസാനിപ്പിച്ചു എന്ന്
ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. അവസാന ചര്‍ച്ച നടന്നത് രാത്രി എട്ടുമണിക്ക്

🙏മലപ്പുറം എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയില്‍ വിനോദസഞ്ചാരത്തിന് എത്തിയ രണ്ട് യുവാക്കള്‍ കാല്‍ വഴുതി മലയില്‍ നിന്ന് താഴേക്ക് വീണു. അപകടത്തില്‍ പത്തൊന്‍പതുകാരന്‍ മരിച്ചു.
പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

🙏കൊവിഡിനെ തുടര്‍ന്ന് തകരാറിലായ നോണ്‍ – ഇമിഗ്രന്റ് വിസ വിതരണം കാര്യക്ഷമമാക്കാന്‍ നടപടികളെടുത്തതായി അമേരിക്കന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്നു മാത്രം ഏകദേശം 30ലക്ഷം നോണ്‍ ഇമിഗ്രന്റ് വിസ അപേക്ഷകള്‍ നവംബര്‍ എട്ടിന് ശേഷം ഉണ്ടാവുമെന്നാണ് യു.എസ് അധികൃതരുടെ കണക്കുകൂട്ടല്‍.