കോഴിക്കോട്. സ്‌കൂട്ടറില്‍ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണയാണ് വാഹനാപകടത്തില്‍ മരിച്ചത്.

കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം നടന്നത്. കോഴിക്കോട് ഡിസിസിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ അപകടവാര്‍ത്ത അറിയുന്നത്.

രാവിലെ പതിനൊന്നരയോടെ പേരാമ്ബ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന അഹല്യ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇതേ ദിശയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിനായി ലോറി അരികിലൊതുക്കിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടം ഉണ്ടായ കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പതിനഞ്ചുകാരിയായ അഹല്യ പേരാമ്ബ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.മാതാവ്. ജയലക്ഷ്മി. സഹോദരന്‍. ആദിത്യകൃഷ്ണ.