കൊല്ലം. നാഷണൽ ഹൈവേയിൽ കന്നേറ്റി പാലത്തിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ പാലത്തിൽ ചരക്ക് വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന 25 ടണ്ണിന് മുകളിലുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി പുതിയകാവിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി, ഭരണിക്കാവ്, ശാസ്താംകോട്ട ,കാരാളിമുക്ക് വഴി ടൈറ്റാനിയം ജംഗ്ഷനിലെത്തിയും കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന വാഹനങ്ങൾ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി വഴി പുതിയ കാവിലെത്തി യാത്ര തുടരണമെന്ന് പൊലീസ് അറിയിക്കുന്നു.