കോഴിക്കോട് . കോൺഗ്രസ് വിടാൻ ഒരുങ്ങുന്നവർക്ക് ചെറിയാൻ ഫിലിപ്പിന്റെ അനുഭവം പാഠമാകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിൽ ഉന്നത പദവിയിലുണ്ടായ കെ പി അനിൽകുമാർ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണിപ്പോഴെന്നും സുധാകരൻ പരിഹസിച്ചു. പാർട്ടിക്ക് ഉണർവുണ്ടാകാൻ സംഘടനാ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു.

തിരികെ എത്തുന്ന ചെറിയാൻ ഫിലിപ്പ് രണ്ടാം തിയ്യതി കോൺഗ്രസ് അംഗത്വമെടുക്കുമെന്ന് വ്യക്തമാക്കിയാണ് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ സംഘടന വിടാനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നത്. മാർക്കിസ്റ്റ് പാർട്ടിയിൽ പോയ ചെറിയാൻ ഫിലിപ്പിന്റെ അനുഭവം എല്ലാവർക്കും പാഠമാകണം. കോൺഗ്രസിൽ ഉന്നത പദവിയിലുണ്ടായിരുന്ന കെ പി അനിൽകുമാർ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണിപ്പോഴെന്നും സുധാകരൻ പരിഹസിച്ചു.6 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് കേഡർമാർക്കായി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിലാണ് സുധാകരന്റെ പരാമർശം. കോൺഗ്രസ്സിൽ സംഘടനാ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് ഉമ്മൻചാണ്ടി കോട്ടയത്ത് പ്രതികരിച്ചു. ജനാധിപത്യ രീതി പാർട്ടിയെ സജീവമാക്കും

അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കുന്നതിനെ ഗ്രൂപ്പുകൾ എതിർക്കുന്നുണ്ടെങ്കിലും ഇതിനോട് ഉമ്മൻചാണ്ടി പ്രതികരിച്ചില്ല.