പൂയപ്പള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ പിതാവുമായ ജിതിന്‍ അയല്‍വാസിയായ 13ഉം, 9 ഉം വയസുള്ള കുട്ടികളുടെ മാതാവുമായ സുധീന യുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.

സുധിനയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. കേസ് അന്വേഷണം നടക്കുന്നതിനാല്‍ സംസ്ഥാനംംവിടാനുള്ള നീക്കത്തിലായിരുന്നു ഇരുവരും. ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.