ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ സിനിമ നടി പ്രിയങ്കയെ  വെറുതെ വിട്ട്  ഉത്തരവായി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്.


2004 ൽ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്ന കേസാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ചത്.സി സി 301/2015 ആയി ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു.പ്രതിക്കുവേണ്ടി അഡ്വ: അഭിലാഷ് അനന്ത ഗോപനാണ്  ഹാജരായത്.


ഈ കേസ് വന്നതോടെ പ്രിയങ്കയെ സിനിമാ മേഖലയിൽ നിന്നും മാറ്റിനിർത്തിയ അവസ്ഥ വരെ ഉണ്ടായി അത് വലിയ പ്രതിസന്ധിയിലേക്കാണ് പ്രിയങ്ക പോയത് പിന്നീടുള്ള നടി പ്രിയങ്കയുടെ നിയമയുദ്ധം ആണ് ഇപ്പോൾ അനുകൂലവിധി ഉണ്ടായത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അനുകൂലവിധി ഉണ്ടായത് സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു ഇതുമായി ബന്ധപ്പെട്ട് തന്നെ പല സിനിമയിൽ നിന്നും മാറ്റി നിർത്തിയെങ്കിലും ഈ വിധിയോടു കൂടി അവർക്ക് തന്റെ നിരപരാധിത്വം മനസ്സിലാകും എന്ന് പ്രതീക്ഷയാണ് ഉള്ളതൊന്നും പ്രിയങ്ക പറയുന്നു.