തിരുവനന്തപുരം. ചലചിത്രസംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു. മലയാള സിനിമയുടെ ആദ്യകാല സംവിധായകരില്‍പ്രമുഖനായിരുന്നു ക്രോസ് ബെല്‍റ്റ് മണി.40 ല്‍പരം ചിത്രങ്ങള്‍ സംവിദാനം ചെയ്ത അദ്ദേഹം പച്ച് സിനിമയ്ക്ക് സിനിമാട്ടോഗ്രാഫര്‍ തകൂടി ആയിരുന്നു. പ്രശസ്തി എത്തിച്ച രണ്ടാമത്തെ ചിത്രമായ ക്രോസ് ബെല്‍റ്റ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

1935ല്‍ തിരുവനന്തപുരത്ത് ജനിച്ച മണി ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് സിനിമയില്‍ പേരെടുത്തത്. രതീഷ് സില്‍ക്ക് സിമിത തുടങ്ങി നിരവധി പേരുടെ ഉയര്‍ച്ചക്ക് ഇടയാക്കിയ മികച്ച സിനിമകള്‍ പുറത്തിറക്കിയത് മണിയാണ്. യുവാക്കളെ ഹരംകൊള്ളിച്ച സിനിമകളാണ് മണിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.