ബംഗളുരു.ബിനീഷ് ജയിൽ മോചിതനായി. സത്യം ജയിക്കുമെന്ന് ബിനീഷ്.ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് തന്‍റെ ജയില്‍വാസത്തിന് പിന്നിലെന്നും ബിനീഷ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുമല്ലായിരുന്നു ഇ ഡി ക്ക് തന്നിൽ നിന്നും അറിയേണ്ടിയിരുന്നത്

കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു

ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറയിപ്പിക്കാൻ ഇ ഡി ശ്രമിച്ചു

ചിലരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടു

ഇതിന് വഴങ്ങാത്തതാണ് ഒരു വർഷം തനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. അല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം ജയില്‍ വിടാമായിരുന്നു. പേരിലെ കോടിയേരി ആണല്ലോ എല്ലാവരും ലക്ഷ്യമിടുന്നത്.

കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്

നാളെ കേരളത്തിലെത്തി മാധ്യമങ്ങളെ കാണുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.