ബിരുദ പ്രവേശനം 2021 രണ്ടാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള  സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നവംബര്‍ 01 മുതല്‍ 03 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് നവംബര്‍ 03 നുള്ളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. നവംബര്‍ 03 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്.
അഡ്മിഷൻ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

യു.ജി പ്രവേശനം 2021സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം – സപ്ലിമെന്ററി ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ നവംബര്‍ 1 നകം രേഖാമൂലം (ഇ-മെയില്‍ onlineadmission @keralauniversity.ac.in)പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. ആന്വല്‍ സ്‌കീം സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍ വരെ & 2013 അഡ്മിഷന്‍ (വിദൂരവിദ്യാഭ്യാസവിഭാഗം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍, വൈവവോസി

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാല്, മൂന്ന്, രണ്ടാം വര്‍ഷ ബി.എസ്‌സി. നഴ്‌സിംഗ് (മേഴ്‌സിചാന്‍സ് – 2006 മുതല്‍ 2009 വരെയുളള അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവാവോസി പരീക്ഷകള്‍ യഥാക്രമം നവംബര്‍ 8, 24, ഡിസംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗവ.നഴ്‌സിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ ബി.എ. ആന്വല്‍ സ്‌കീം പരീക്ഷകള്‍ നവംബര്‍ 15 – ാം തീയതിയും, ബി.എ. ആന്വല്‍ സ്‌കീം അഫ്‌സല്‍ ഉല്‍-ഉലാമ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ പരീക്ഷകള്‍ നവംബര്‍ 16 – ാം തീയതി ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 9 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ 8 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ അഞ്ച് വര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം. – എം.എ.എം. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം.ഡിഗ്രി പരീക്ഷയ്ക്ക് 2016 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അവസരം കൂടി അനുവദിച്ചിരിക്കുന്നു. ഈ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 1 മുതല്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 10 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം. – പ്രവേശന പരീക്ഷ – പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കാട്ടാക്കട വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് എന്നീ കോളേജുകളിലേക്കുളള എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ നവംബര്‍ 3 മുതല്‍ പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020 – 2021 അദ്ധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പള്‍മാരുടെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ നവംബര്‍ 30 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 1 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം., എം.എ.ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, ഫിലോസഫി, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂരിയല്‍ സയന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ്., എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്