തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് ഫീല്‍ഡ് വര്‍ക്കര്‍, പ്രൊജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍, ഡയറ്റിഷ്യന്‍ കം ഫീല്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍, ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ മതിയായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 12ന് മുന്‍പ് പ്രിന്‍സിപ്പലിനു നേരിട്ടോ തപാല്‍ വഴിയോ, ഇ-മെയില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്ക്: 0471-2528855, 0471-2528386.