നെടുങ്കണ്ടം. കുഞ്ഞിനെ അടുത്ത വീട്ടിലാക്കി പോയ അമ്മ ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.

അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ അയല്‍ വീട്ടില്‍ ഏല്‍പിച്ച് ചികിത്സക്ക് എന്ന് പറഞ്ഞാണ് അമ്മ പോയത്.

സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനത്തിന് ഇടയില്‍ ഈ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. ശിശു സംരക്ഷണ വിഭാഗത്തിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇവിടെ പരിശോധനക്കെത്തി.

അന്വേഷണത്തില്‍ നവജാത ശിശുവിന്റെ മതാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങി എത്തിയാല്‍ ഉടന്‍ കുട്ടിയെ ഏറ്റെടുക്കുമെന്നും അമ്മ മറുപടി നല്‍കിയതായാണ് വിവരം. കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിക്കും മുമ്ബ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി ഇ-മെയില്‍ മുഖാന്തരം വിവരം അറിയിച്ചിരുന്നു എന്നും സൂചനയുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചട്ടം അനുസരിച്ച് ശിശുവിന്റെ പരിപാലനം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് സുഹൃത്തിനെ ഏല്‍പിക്കാന്‍ കാരണമെന്നും യുവതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നവജാത ശിശുവിന്റെ മാതാവിനോടും പരിപാലനം ഏറ്റെടുത്തവരോടും കുഞ്ഞുമായും കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.