വയനാട്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച കടന്നു പോയ ചുവന്ന സ്വിഫ്റ്റ് കാറിനായി അന്വേഷണം തുടരുന്നു. ഇന്നു രാവിലെ എട്ടരക്കാണ്. ചെക്‌പോസ്റ്റില്‍ പരിശോധനക്കായി കാര്‍ തടഞ്ഞത്.ഒരു സ്ത്രീയുംപുരുഷനുമാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ പിന്‍ സീറ്റ് പരിശോധിച്ചശേഷം ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അമിത വേഗത്തില്‍ കാര്‍ മുന്നോട്ടെടുത്ത് കടന്നത്. അകത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ തെറിച്ചു വീഴാതിരുന്നത് ഭാഗ്യം കൊണ്ടാണ്. കെഎല്‍ 56 വൈ 6087 ആണ് കാറിന്റെ നമ്പരെന്ന് കാണുന്നു.