തൃശൂര്‍.

തൃശൂര്‍: ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു. വീട്ടിലേക്ക് ഗ്യാസ് സിലിണ്ടര്‍ ചുമന്ന് കൊണ്ടുവരുമ്‌ബോഴാണ് അപകടം.

തൃക്കൂര്‍ പഞ്ചായത്തിലെ നര്‍ക്കലയില്‍ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി വീട്ടില്‍ മുസ്തഫ (60) യാണ് മരിച്ചത്.

ഗ്യാസ് തലയില്‍ വെച്ച് കൊണ്ടുവരുന്നതിന് ഇടയില്‍ കാലിടറി മുസ്തഫ വീണു. മുസ്തഫയുടെ തലയിലേക്കാണ് ഈ സമയം ?ഗ്യാസ് സീലിണ്ടര്‍ വന്ന് വീണത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

നര്‍ക്കലയില്‍ വാടക വീട്ടില്‍ തനിച്ചാണ് മുസ്തഫ കഴിയുന്നത്. കൂലി പണികള്‍ ചെയ്താണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. വാഹനത്തില്‍ ഇറക്കിയ ഗ്യാസ് സിലിണ്ടര്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോവുമ്‌ബോഴാണ് അപകടം എന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മുസ്തഫയെ വീട്ടുടമയും പ്രദേശവാസിയായ മറ്റൊരാളും ചേര്‍ന്ന് ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.