20 21 ഒക്ടോബർ 30 ശനി

🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനത്തില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു. മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രിയില്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് യോഗം വിളിച്ചത്.

ഡ്യൂട്ടിയെടുക്കാതെ ചിലര്‍ മാറി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. ഇവര്‍ ഡ്യൂട്ടിയെടുക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാര്‍പ്പാപ്പയെകാണും ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂര്‍ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്ബ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.

🙏മുംബെ ആഡംബര കപ്പൽ ലഹരി പാർട്ടിയിൽ അറസ്റ്റിലായ ആര്യൻഖാൻ ഇന്ന് ജയിൽ മോചിതനാകും. ജാമ്യത്തിൻ്റെ പകർപ്പ് ഇന്നലെ ജയിൽ സമയത്തിന് മുമ്പ് ഹാജരാക്കാൻ അഭിഭാഷകർക്ക് കഴിയാതിരുന്നതാണ് കാരണം.

🙏 ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി ഇന്ന് ജയിൽ മോചിതനായേക്കും . ആൾ ജാമ്യത്തിന് എത്തിയ കർണ്ണാടക സ്വദേശി
കളായ രണ്ട് പേർ കർശന കോടതി ഉപാധികൾ കണ്ട് പിന്മാറിയിരുന്നു.പുതിയ ജാമ്യക്കാരെ എത്തിക്കാൻ ഇന്നലെ വൈകി.ഇതു കാരണം ജാമ്യ ഉത്തരവ് പരപ്പന ജയിലിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇന്ന് മാത്രമേ ജാമ്യ ഉത്തരവ് ജയിലിൽ ഹാജരാക്കാൻ കഴിയൂ. തുടർന്ന് ഇന്ന് ജയിൽ മോചനം സാധ്യമാകുന്ന് കരുതപ്പെടുന്നു.

🙏കേ​ര​ള​ത്തെ ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ 2018ല്‍ ​മു​ല്ല​പ്പെ​രി​യാ​റി​ല്‍​നി​ന്ന്​ ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത് 2.40 ടി.​എം.​സി ജ​ലം. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് 2018 ആ​ഗ​സ്​​റ്റ്​ 15ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് ജ​ല​നി​ര​പ്പ് 142 അ​ടി​ക്കും മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്.ഇതോ​ടെ, കോ​ട​തി വി​ധി ലം​ഘ​ന​ത്തി​ല്‍ അ​ക​പ്പെ​ടു​മെ​ന്ന പ​രി​ഭ്രാ​ന്തി​യി​ല്‍ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ര്‍ കേ​ര​ള​ത്തി​ന് കാ​ര്യ​മാ​യ മു​ന്നൊ​രു​ക്ക​മൊ​ന്നും ന​ട​ത്താ​ന്‍ സ​മ​യം ന​ല്‍​കാ​തെ അ​ണ​ക്കെ​ട്ടി​ലെ ജ​ലം ഇ​ടു​ക്കി​യി​ലേ​ക്ക്​ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.
സെ​ക്ക​ന്‍​ഡി​ല്‍ 29,878 ഘ​ന അ​ടി ജ​ലം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 2100 ഘ​ന അ​ടി ജ​ലം മാ​ത്ര​മാ​ണ് തു​റ​ന്നു​ വി​ടാ​നാ​യത്.

🙏ഒന്നര വയസ്‌ തികയാത്ത സ്വന്തം മകളെ പുഴയില്‍ തള്ളിയിട്ട്‌ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്നിലെ കപ്യാട്ട്‌ വീട്ടില്‍ കെ.പി.ഷിജു (42) വിനെ തലശ്ശേരി എ.സി.ജെ.എം.കോടതി മജിസ്‌ട്രേട്ട്‌ റിമാന്റ്‌ ചെയ്‌തു .ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ്ബ്‌ ജയിലിലാണുള്ളത്‌.രണ്ട്‌ ദിവസം കസ്‌റ്റഡിയില്‍ വച്ച്‌ വിവിധ സ്‌ഥലങ്ങളില്‍ തെളിവെടുപ്പ്‌ നടത്തിയ ശേഷം ഇന്നലെ വൈകിട്ടാണ്‌ പ്രതിയെ കതിരൂര്‍ പോലിസ്‌ തിരികെ ഹാജരാക്കിയത്.

🙏പെട്രോള്‍, ഡീസല്‍ വില ഇന്ന് വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയായി.
കൊച്ചിയില്‍ 109 രൂപ 25 പൈസയാണ് പെട്രോള്‍ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയില്‍ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.

🙏കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നവംബര്‍ ഒന്നുവരെ സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. രണ്ടാഴ്ചയിലും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🙏ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നവംബര്‍ ഒന്നിനും യെല്ലോ അലര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.