ശുക്രൻ ഇപ്പോൾ ധനുരാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. പഞ്ചാംഗ പ്രകാരം, 2021 ഒക്ടോബർ 30, കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ ഒൻപതാം തീയതിയായ ശനിയാഴ്ച, രാശി 03:56 ന് മാറും. 2021 ഡിസംബർ 8 ന് ശുക്രൻ 12:56 മിനിറ്റ് വരെ ഈ രാശിയിൽ തുടരും. ഇതിനു ശേഷം ശുക്രൻ മകരം രാശിയിൽ വരും.

ജ്യോതിഷത്തിൽ ശുക്രനെ വളരെ പ്രധാനപ്പെട്ട ഗ്രഹമായി കണക്കാക്കുന്നു. ശുക്രൻ ആഡംബര ജീവിതം, ഫാഷൻ, ഗ്ലാമർ, വിദേശയാത്ര, വിനോദസഞ്ചാരം, വിനോദം, പ്രണയം മുതലായവയുടെ ഘടകമാണ്. അതിനാൽ ശുക്രന്റെ സംക്രമണം പ്രധാനമായി കണക്കാക്കപ്പെടുന്നു. ശുക്രൻ വിവാഹ ജീവിതത്തെയും ബാധിക്കുന്നു.
ശുക്രന്റെ ധനു രാശി സംക്രമണം മൂലം 9 രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ മികച്ച ഭാഗ്യം കൈവരും. ഇതില്‍ നിങ്ങളുടെ രാശിയുമുണ്ടോ എന്ന് പരിശോധിക്കുക.മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴിക )
ഈ രാശിക്കാർക്ക് ശുക്രൻ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കും.  പുതിയ ബിസിനസ്സ് നിർദ്ദേശങ്ങളും പങ്കാളിത്തവും നേടാൻ സാധ്യത കാണുന്നു. ബിസിനസുകാർക്ക് അവരുടെ പുതിയ ആശയങ്ങൾ വിപണിയിൽ മുന്നോട്ട് കൊണ്ടുവരുന്നതിന് ഉള്ള ഒരു നല്ല സമയം ആയിരിക്കും. അവിവാഹിതരായ ആളുകൾ അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കാണാനുള്ള യോഗം കാണുന്നു.

  ശുക്രന്റെ സ്ഥാനം മൂലം പാപ കർതാരി യോഗം സൃഷ്ടിക്കപ്പെടുന്നതിനാൽ ചില ദമ്പതികൾക്ക് ഇടയിൽ അവരുടെ പങ്കാളികളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനുള്ള  സാധ്യത കാണുന്നു. ഈഗോ ഒഴിവാക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് അവരുടെ പഠന രംഗത്ത് സ്ഥിരമായ പുരോഗതി കൈവരിക്കാൻ കഴിയുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ ആവശ്യമുള്ള ഫലങ്ങൾ ലഭിക്കാം. മൊത്തത്തിൽ, നിങ്ങളുടെ ആഗ്രഹസാഫലും ഉണ്ടാകും.      നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ശുക്രന്റെ സാന്നിധ്യം ഉള്ളതിനാല്‍, ഈ സമയത്ത് ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. കുടുംബജീവിതം സന്തോഷകരമാകും.മിഥുനം (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണർതം ആദ്യ 45 നാഴിക)
ശുക്രന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍, അതായത് വിവാഹ ഭവനത്തില്‍ സഞ്ചരിക്കും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇതുവരെ വിവാഹം കഴിക്കാത്തവരുടെ ബന്ധവും ഈ സമയത്ത് ഉറപ്പിക്കാം. അഭിനയം, സംഗീതം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഥുനം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.ബിസിനസുകാർക്ക്, പുതിയ വ്യാപാരബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും   ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക )

ശുക്രൻ നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ ഇത് വളരെ അനുകൂലമായ സമയമായിരിക്കും. ഔദ്യോഗിക മേഖലയിൽ ഉയർച്ച ഉണ്ടാകും.സർക്കാർ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്ക് ഈ സമയം നല്ല വരുമാനവും ലാഭവും ലഭ്യമാകും. നിക്ഷേപങ്ങൾക്കും ഇത് മികച്ച സമയമായിരിക്കും.  വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.


ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ രാശിയിലെ ചില ആളുകള്‍ക്ക് ഈ സമയത്ത് അവരുടെ പ്രണയിനിയെ വിവാഹത്തിനായി പ്രൊപ്പോസ് ചെയ്യാം. ഈ സംക്രമണ കാലയളവ് നിങ്ങളെ വിജയത്തിന്റെ പടവുകളില്‍ എത്തിക്കും.  വിദ്യാർത്ഥികൾക്ക് ഈ സമയം പ്രയോജനം ലഭിക്കും. ആരോഗ്യപരമായി സമയം നല്ലതായിരിക്കും.ചില വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും നിങ്ങള്‍ എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യും.

കന്നി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക )
ശുക്രൻ നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. മാതാവിന്റെ ആരോഗ്യത്തിന് ഈ സമയം ശുഭകരമായിരിക്കും. മാതാവിൽ നിന്ന്  നേട്ടങ്ങളും ലാഭവും ലഭിക്കാൻ സാധ്യത കാണുന്നു. ഈ സംക്രമണം നിങ്ങളുടെ ആഢംബരവും സുഖസൗകര്യങ്ങളും വർദ്ധിക്കും. ഈ സമയത്ത്  വീടിന്റെയോ ഓഫീസുകളുടെയോ ഇന്റീരിയർ പണികൾ ചെയ്യാം. ബുധനും ശുക്രനും ഒരുമിച്ച് നിൽക്കുന്നതിനാൽ  ഉദ്യോഗത്തിൽ മുന്നേറാനും പേരും പ്രശസ്തിയും സമ്പത്തും നേടാനും  അനുകൂലമായ അവസരങ്ങൾ ലഭ്യമാകും.

ശുക്രന്‍ നിങ്ങളുടെ നാലാമത്തെ വീട്ടില്‍ സഞ്ചരിക്കും.   ഈ സമയത്ത് മനഃസമാധാനവും സംതൃപ്തിയും ഉണ്ടാകും. വ്യക്തിഗത ജീവിതത്തിൽ, സന്തോഷം, സുഖം എന്നിവ അനുഭവപ്പെടും. ജീവിതപങ്കാളിയുടെ ആവശ്യങ്ങളുമായി  കൂടുതൽ പൊരുത്തപ്പെടുകയും അത് നിങ്ങൾക്കിടയിൽ ഐക്യം കൊണ്ടുവരുകയും ചെയ്യും. ശുക്രന്റെ ഈ സംക്രമത്തോടെ, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. എല്ലാ മേഖലകളിലും പുരോഗതി പ്രദാനം ചെയ്യും.

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)
ശുക്രന്റെ സംക്രമം ഈ രാശിക്കാരുടെ രണ്ടാം ഭാവത്തില്‍ ആയിരിക്കും.അവിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് നിങ്ങളുടെ മനസ്സിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നു. വൈവാഹിക ജീവിതം  ഐക്യവും ആനന്ദവും നിറഞ്ഞതായിരിക്കും, നിങ്ങളുടെ ജീവിത പങ്കാളി നിങ്ങൾക്ക് പൂർണ്ണ പിന്തുണയും വാത്സല്യവും നൽകും. ഔദ്യോഗികമായി, ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നല്ലൊരു സമയം ആയിരിക്കും ഇത്.

ശുക്രൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങളുടെ സുഹൃത്ത്, പങ്കാളി, കൂടപ്പിറപ്പ് എന്നിവരിലാരെങ്കിലുമായി നിങ്ങളുടെ ബിസിനസ്സ് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു വെങ്കിൽ അതിന് ഈ സമയം നല്ലതാണ്.പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഭൂമിയും വാഹനവും വാങ്ങാന്‍ നിങ്ങള്‍ക്ക് നല്ല അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക )
ശുക്രന്റെ സംക്രമം നിങ്ങളുടെ ലഗ്‌ന ഭവനത്തില്‍, അതായത് ആദ്യ ഭാവത്തില്‍ ആയിരിക്കും. ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. ഔദ്യോഗികരംഗത്ത്.നിരവധി അവസരങ്ങൾ  കൈവരും. ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കുന്ന രാശിക്കാർക്ക് ഉയർന്ന തസ്തികകളും ശമ്പളവുമുള്ള അവരുടെ താൽപ്പര്യമുള്ള മേഖലകളിൽ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസുകാർക്ക് ഈ സമയത്ത് ലാഭവും നേട്ടവും കൈവരും.

ശുക്രൻ സൂര്യനോടും ബുധനോടും ചേർന്ന് വളരെ ശക്തമായ ഒരു രാജ യോഗത്തിന് കാരണമാകും. ഈ സമയത്ത് ന പേര്, പ്രശസ്തി, സമ്പത്ത് എന്നിവ ലഭ്യമാകും. സുഹൃത്ത് ബന്ധം ശക്തമാകും. ശുക്രന്റെ സാന്നിദ്ധ്യം മൂലം എതിർലിംഗത്തിൽ നിന്ന് പലരെയും നിങ്ങളിലേക്ക് ആകർഷിക്കാൻ സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർ അവരുടെ ജീവിതപങ്കാളിയോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ ശ്രമിക്കേണ്ടതാണ്.

നിങ്ങളുടെ ജീവിത പങ്കാളിയുടെ ആവശ്യം ശ്രദ്ധിക്കുകയും ജോലിയും വ്യക്തിജീവിതവും തമ്മിൽ ശരിയായ ബാലൻസ് നിലനിർത്തുകയും ചെയ്യുക.  ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും വസ്തുവകകളും ലഭിക്കും.

കുംഭം (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരുരുട്ടാതി ആദ്യ 45 നാഴിക )
ശുക്രൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെയാണ് സംക്രമണം നടത്തുക ഇതിനെ യോഗകാരക ഗ്രഹമായി കണക്കാക്കുന്നത് . ധാരാളം ഗുണ ഫലങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള യോഗം കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ ബന്ധങ്ങളിൽ ആനന്ദം, ഐക്യം, സംതൃപ്തി എന്നിവ അനുഭവപ്പെടാം.

പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ സാധ്യത കാണുന്നു ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഈ സംക്രമണം നിങ്ങളുടെ പങ്കാളിക്ക് നേട്ടങ്ങൾക്ക് യോഗം ഒരുക്കും. പുതിയ സുഹൃദ് ബന്ധം സൃഷ്ടിക്കും. ഔദ്യോഗികമായി നിങ്ങളുടെ കഴിവ് നിങ്ങളുടെ ജോലിസ്ഥലത്ത് തെളിയിക്കാൻ കഴിയുകയും  ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിക്കുകയും മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിക്കുകയും ചെയ്യും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് സമ്പാദിക്കാൻ സാധ്യത കാണുന്നു.