👆മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് 35 സെന്റിമീറ്റര്‍ വീതം രാവിലെ 7.30 തോടെ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 138.75 അടി ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. ജലനിരപ്പ് 138 അടിയായി കുറഞ്ഞാല്‍ ഷട്ടറുകള്‍ അടക്കും.
മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലാ അധികൃതരും വകുപ്പ് ഉദ്യോഗസ്ഥന്മാരും സന്നിഹിതരായിരുന്നു.

👆പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ് കുമാര്‍(46) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.വിക്രം ആ ശുപത്രിയില്‍ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ തന്നെ മരണം സംഭവിച്ചുവെങ്കിലും മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടുമണി കഴിഞ്ഞു. നടന്‍ രാജ്കുമാറിന്‍റെ മകനാണ് പുനീത്.

👆സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

👆 ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിക്കും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് വത്തിക്കാനിൽ കൂടി കാഴ്ച.മാർപ്പാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

🙏 മുംബെ ആഡംബര കപ്പൽ ലഹരി പാർട്ടിയിൽ അറസ്റ്റിലായ ആര്യൻഖാൻ ഇന്നും ജയിൽ മോചിതനായില്ല. ജാമ്യത്തിൻ്റെ പകർപ്പ് ജയിൽ സമയത്തിന് മുമ്പ് ഹാജരാക്കാൻ അഭിഭാഷകർക്ക് കഴിയാതിരുന്നതാണ് കാരണം. നാളെ മാത്രമേ ഇനി ജയിൽ മോചനം സാധ്യമാകൂ.

👆 ബിനീഷ് കൊടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം ഇന്ന് സാധ്യമായില്ല. ആൾ ജാമ്യത്തിന് എത്തിയ കർണ്ണാടക സ്വദേശി
കളായ രണ്ട് പേർ കർശന കോടതി ഉപാധികൾ കണ്ട് പിന്മാറിയിരുന്നു.പുതിയ ജാമ്യക്കാരെ എത്തിക്കാൻ വൈകി.ഇതു കാരണം ജാമ്യ ഉത്തരവ് പരപ്പന ജയിലിൽ എത്തിക്കാൻ കഴിഞ്ഞില്ല. നാളെ മാത്രമേ ഇനി ജയിൽ മോചനം സാധ്യമാകു.

👆ഓണ്‍ ലൈന്‍ ക്‌ളാസിനിടെ അധ്യാപിക എല്ലാവരേയും കാണണമെന്നു പറഞ്ഞു, സംസാരിക്കുന്നതിനിടെ മരണം. ഓണ്‍ലൈന്‍ ക്ലാസിന് ഇടയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപിക കള്ളാര്‍ ചുള്ളിയോടി സി. മാധവി (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു ക്ലാസ്.

👆സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് ഹരിയാനയിലെ അതിവേഗ കോടതി. 2018ലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കി.
പരീക്ഷാ പരിശീലന കേന്ദ്രത്തിലേക്ക് പോയി മടങ്ങുംവഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

👆ഒരു സ്ത്രീ നല്‍കിയ വ്യാജ ബലാത്സംഗക്കേസുകളില്‍ അന്വേഷണം നടത്താന്‍ ഹരിയാന വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. ഒരു വര്‍ഷത്തിനിടെ ഏഴ് ബലാത്സംഗക്കേസുകളാണ് ഇവര്‍ നല്‍കിയത്. ഏഴ് വ്യത്യസ്ത പുരുഷന്‍മാര്‍ക്കെതിരെ ആയിരുന്നു പരാതി.
ഗുരുഗ്രാമിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് ഇവര്‍ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

👆രണ്ട് കോടി രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ചിന്റൂര്‍ മേഖലയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടായിരം രൂപയും മൂന്ന് മൊബൈല്‍ഫോണും വാനും കാറും പിടിച്ചെടുത്തതായും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

👆യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി പൊലീസ് ഫോണ്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ്, മയക്കുമരുന്ന് സംബന്ധിയായ എന്തെങ്കിലും ചാറ്റുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവര്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.

👆വ്യാജബലാത്സംഗ ആരോപണവുമായി പരാതി നല്‍കിയ സ്ത്രീയ്ക്കും മരുമകനും കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അയല്‍ക്കാരായ നാല് പേര്‍ക്കെതിരെയാണ് ഇവര്‍ ബലാത്സംഗക്കേസ് കൊടുത്തത്.
ഗുഡ്ഡി ഓജ എന്ന 46കാരിയായ സ്ത്രീയും അവരുടെ 29കാരനായഗോപാല്‍ രാജക് എന്ന മരുമകനുമാണ് കോടതി ശിക്ഷ വിധിച്ചത്.

👆വിവാഹം കഴിഞ്ഞ് രണ്ടാഴ്ച , ഇരുപത്തിമൂന്നുകാരി നവവധു സ്ത്രീധനം സഹിതം കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെ വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത് . യുവതിയെ കാണാതായതോടെ നവവരന്റെ വീട്ടുകാര്‍ ആശങ്കയിലായി. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ യുവതി വിസമ്മതിച്ചിരുന്നു .

👆വള്ളുവമ്പറത്ത് ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍മുങ്ങിമരിച്ചു . മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകള്‍ അര്‍ചന(15), രാജന്റെ സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വീട്ടിനടുത്ത ചെങ്കല്‍ ക്വാറിയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

👆വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

👆ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ന്യൂനപക്ഷ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കി. എം എസ് എം സംസ്ഥാന സമിതി നല്‍കിയ ഹരജിയിലാണ് നോട്ടീസ്.
ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരമോന്നത കോടതി നിരസിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിലും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

👆

👆ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരികെയെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
ചെറിയാൻ ഫിലിപ്പിൻറെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമായത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു.

👆പൊതു സ്ഥലത്ത് വച്ച് അസഭ്യം വിളി, വിലക്കിയ വനിത ഡോക്ടറെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. ആദിച്ചനല്ലൂര്‍ മൈലക്കാട് പി.ഓയില്‍ മൂഴിയില്‍ ക്ഷേത്രത്തിന് സമീപം സുമേഷ് ഭവനില്‍ സുമേഷ് എന്നു വിളിക്കുന്ന ശബരി (31) ആണ് പോലീസ് പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അതിക്രമത്തിന് ഇരയായത്. 

👆മോന്‍സന്റെ വീട്ടില്‍ പോയ മുന്‍ ഡി ജി പി ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേ, മോന്‍സന്റെ വീട്ടിലെ ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല? ഇതെന്ത് പൊലീസ് എന്ന് സര്‍കാരിനോട് ഹൈകോടതിയുടെ ചോദ്യം. മോന്‍സന്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ് മൂലത്തെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.
കേസില്‍ ഐ ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതി നിരീക്ഷിച്ചു.

👆ഉ​ദ്ഘാ​ട​ന​ത്തി​നു മു​മ്പേ പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍
വി​ജി​ല​ന്‍​ ന്യൂസ് കേ​സെ​ടു​ത്തു.​ ഇരിക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നു​ച്ചി​യാ​ട് -കോ​ടാ​പ​റ​മ്പില്‍ നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങോ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്.