ഉദ്ഘാടനത്തിന് മുമ്പേ പാലം തകർന്നു വീണു.
കണ്ണുർ. ഉ​ദ്ഘാ​ട​ന​ത്തി​നു മു​മ്പേ പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍
വി​ജി​ല​ന്‍​ ന്യൂസ് കേ​സെ​ടു​ത്തു.​ ഇരിക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നു​ച്ചി​യാ​ട് -കോ​ടാ​പ​റ​മ്പില്‍ നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങോ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്.


ക​രാ​റു​കാ​ര​ന്‍ ഏ​രു​വേ​ശ്ശി ചെ​മ്പേരിയി​ലെ ബേ​ബി ജോ​സ്, ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍ ബാ​ബു​രാ​ജ് കൊ​യി​ലേ​രി​യ​ന്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ കെ.​വി. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് സി.​ഐ പി.​ആ​ര്‍. മ​നോ​ജി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. എ.​കെ. ആ​ന്‍​റ​ണി എം.​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്.

പ​ണി പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തും മുമ്പേ 2019 ആ​ഗ​സ്​​റ്റി​ലാ​ണ് പാ​ല​ത്തിൻ്റ ഒ​രു ഭാ​ഗം പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ​ത്. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ന്നു​വെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​തെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്‌ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ പ​രി​ക്ക​ളം സ്വ​ദേ​ശി വി.​കെ. രാ​ജ​ന്‍ വി​ജി​ല​ന്‍​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.


ഈ ​പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്നാ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം കേ​സെ​ടു​ത്ത​ത്. വ​ന്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ക​രാ​റു​കാ​ര​നെ​തി​രെ മ​റ്റ് ന​ട​പ​ടി​ക​ളു​മാ​ണു​ണ്ടാ​വു​ക.