മലപ്പുറം. വള്ളുവമ്ബ്രത്ത് ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍മുങ്ങിമരിച്ചു . മാണിപ്പറമ്ബ് സ്വദേശികളായ ചെമ്‌ബേക്കാട് രാജന്റെ മകള്‍ അര്‍ചന(15), രാജന്റെ സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വീട്ടിനടുത്ത ചെങ്കല്‍ ക്വാറിയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത് .ആദില്‍ ദേവ് അബദ്ധത്തില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അര്‍ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓടിവരുമ്‌ബോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.