കൊല്ലം: പതിനഞ്ചുകാരിയബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. മങ്ങാട് കിടങ്ങില്‍ പടിഞ്ഞാറ്റതില്‍ പ്രവീണ്‍(20) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

പറക്കുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാനായ യുവാവ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് ചതിക്കുകയായിരുന്നു. കഴിഞ്ഞ 24ന് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ വീട്ടിലെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയ ആയെന്ന് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി.