👆മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവില്‍. ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് 20 മിനിറ്റ് കൊണ്ടു വെള്ളം ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വഴിയാണ് ഇടുക്കി ജലാശയത്തിലെത്തുന്നത്.

👆രാവിലെ ഏഴ് മണിക്ക് അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കിവിട്ടാല്‍ വെള്ളം ഇടുക്കി ഡാമില്‍നിന്ന് 35 കി.മീ അകലെയുള്ള അയ്യപ്പന്‍ കോവിലില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തും. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലൂടെയാവും ആവശ്യം വന്നാല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കുക. ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ആനവിലാസം എന്നിവിടങ്ങളില്‍നിന്ന് 3,220 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക.

👆മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നിലവില്‍ സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിലവിലെ റൂള്‍ കര്‍വ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുന്നു.

👆ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യമനുവദിച്ചിട്ടുണ്ട്.

👆സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളലിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍.

👆തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബികടലില്‍ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു

👆ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മുപ്പത്തിയൊന്നാം തീയതി വരെ മഴ തുടരും.

👆മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി.
പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനായിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

👆ഇത്തവണ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ക്രമക്കേട് നടന്നെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ കേരളാ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന തൃശൂര്‍ സ്വദേശി പരാതിയിന്മേലായിരുന്നു കോടതിയുടെ ഇടപെടല്‍. അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹര്‍ജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നവംബര്‍ 8 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി.

👆നീറ്റ് പരീക്ഷയില്‍ തന്റെ ഒഎംആര്‍ ഷീറ്റെന്ന പേരില്‍ വെബ്‌സൈറ്റില്‍ മറ്റൊരാള്‍ എഴുതി ഒപ്പിട്ട ഷീറ്റ് അപ് ലോഡ് ചെയ്തതെന്ന് ആരോപിച്ച് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിത്തുവാണ് പരാതി നല്‍കിയത്. റിത്തു ഇത്തവണ നീറ്റ് പരീക്ഷ പാസാകുമെന് ഉറപ്പിച്ചിരുന്നു. ഉത്തര സൂചിക വെച്ച് കണക്കുകൂട്ടിയപ്പോള്‍ ഉയര്‍ന്ന സ്‌കോറും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നീറ്റ് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ഒഎംആര്‍ ഷീറ്റില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വ്യത്യസ്ഥമാണെന്നും കയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. ഇതിനെതിരെ എന്‍ടിഎയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

👆സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

👆തന്റെ ആദ്യ ഭാര്യ ശബാന ഖുറൈഷിയെ ഇസ്ലാംമത ആചാരപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് സമ്മതിച്ച് നര്‍ക്കോട്ടിക്‌സ് ബ്യൂറോ മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കെഡെ. എന്നാല്‍ ഇത് ഒരു കുറ്റകൃത്യമല്ലെന്നും മുസ്ലീമായ തന്റെ മാതാവിന്റെ ആഗ്രഹപ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പിതാവ് ഹിന്ദുവാണ്. തന്റെ വിവാഹം ഇസ്ലാമിക ആചാരപ്രകാരം നടത്തണമെന്നത് മുസ്ലീമായ തന്റെ മാതാവിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ച് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്. നിക്കാഹ് നടന്ന അതേ മാസം തന്നെ സ്‌പെഷ്യല്‍മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു

👆നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനില്‍ വിഷ്ണു(34) ആണ് അറസ്റ്റിലായത്.
പൊലീസിനെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ മനസിലാക്കിയത്. പിന്നീട് മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് ഇയാളെ കുടുക്കിയത്.

👆മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാമനും പൊലീസ് പിടിയിലായി.് കേസിലെ നാലാം സാക്ഷിയായ മൈലക്കാട് സ്വദേശി ജോണ്‍ ബ്രിട്ടോയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ മൈലക്കാട് തടവിള വീട്ടില്‍ ബിനു ജോര്‍ജ്(44) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
ഈ മാസം ഏഴാംതീയതി ജോണ്‍ബ്രിട്ടോ കോടതിയില്‍ ഹാജരായി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പ്രതികള്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ഒന്നാം പ്രതി മൈലക്കാട് സ്വദേശിയായ ഷിബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

👆അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നേരത്തേയും പീഡനക്കേസില്‍ പെട്ടതായി വിവരം.
മുമ്പ് തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കേസില്‍ ഇയാള്‍ പിടിക്കപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു. അതേ സ്ഥലത്തുള്ള അഭയ കേന്ദ്രമായിട്ടും ഇയാളെ പിരിവിനു നിയോഗിക്കുകയായിരുന്നു.
തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി ഇടവശേരിയിലാണ് ബുധനാഴ്ച ഇയാള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നത്. 

👆ഫാസ് ടാഗ് സംബന്ധിച്ച് പരാതി പ്രളയം, കൊല്ലത്ത് ബൈപാസിലെ ടോള്‍ കടക്കുമ്പോള്‍ ആന്ധ്രയില്‍ ടോളില്‍പണമടച്ചതായി മാര്‍ക്കു ചെയ്യുന്നുവെന്നും ചിലപ്പോള്‍ രണ്ട് പ്രാവശ്യം അക്കൗണ്ടില്‍നിന്നും പണം പോകുന്നുവെന്നും പരാതിയുണ്ട്.
ടോള്‍ കടന്ന കൊല്ലം കാരന് കിട്ടിയ മെസേജ്
പരാതി പറയുന്നവരോട് ഒരുപാടുപേര്‍ ഇത്തരത്തില്‍ പരാതി പറയുന്നുണ്ടെന്നും സെര്‍വര്‍ പ്രശ്‌നമാണെന്നുമൊക്കെയാണ് ടോളിലെ ജീവനക്കാരുടെ മറുപടി’. ധൃതിപ്പെട്ട് പോകുന്നവര്‍ക്ക് ഇതിന് ഉത്തരം കണ്ടെത്താന്‍ സമയമില്ല എന്നതാണ് നില.

👆 സിപിഎം തെക്കുംഭാഗം ലോക്കല്‍ സമ്മേളനം സംഘര്‍ഷഭരിതം, ആക്ഷേപങ്ങള്‍ക്കിടെ ഭീഷണിയിലൂടെ മല്‍സരം ഒഴിവാക്കി ഔദ്യോഗിക പാനല്‍ പാസായി. രാവിലെ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ചവറ ഏരിയായിലെ തെക്കുംഭാഗം ലോക്കല്‍ സമ്മേളനം സംബന്ധിച്ച് നിരവധി പരാതികള്‍ നേതൃത്വത്തിന് പോയിരുന്നതാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പലതും ചട്ടവിരുദ്ധമായാണ് നടന്നതെന്നതായിരുന്നു പ്രധാന ആക്ഷേപം. ഒരേ വ്യക്തി മൂന്നു ബ്രാഞ്ചില്‍ അംഗമായെന്ന ഗുരുതരമായ ആക്ഷേപം വരെയുണ്ടായി. സമ്മേളനത്തിന് അംഗങ്ങള്‍ ഏഴുതിക്കൊണ്ടുവന്ന കുറിപ്പുകള്‍ പിടിച്ചുവാങ്ങിയെന്നും പരാതി ഉണ്ടായി.

👆ദളിത് യുവാവിന് തലമുടി വെട്ടിക്കൊടുക്കാന്‍ ബാര്‍ബര്‍ വിസമ്മതിച്ചു. ഇതിന് പുറമെ ഇയാളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ആണ് സംഭവം.
പൂവരശന്‍(26) എന്ന യുവാവാണ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ലോഗനാഥന്‍ എന്ന ബാര്‍ബറാണ് മുടിവെട്ടാന്‍ വിസമ്മതിച്ചത്. മറ്റ് ചിലരും കൂടി ഇയാള്‍ക്കൊപ്പം കൂടി തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

👆പി​ആ​ര്‍​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍. പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ഓ​ഡീ​യോ-​വീ​ഡി​യോ ഓ​ഫീ​സ​റാ​യ ജി. ​വി​നോ​ദ്കു​മാ​റാ​ണ് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടിയിലാ​യ​ത്.
സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ ഓ​ണ്‍​ലൈ​ന്‍ റോ​ഡി​യോ പ്രോ​ഗ്രാ​മു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​നോ​ദ് കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം കാ​റി​ല്‍​ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.