ചാത്തന്നൂര്‍: മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാമനും പൊലീസ് പിടിയിലായി.് കേസിലെ നാലാം സാക്ഷിയായ മൈലക്കാട് സ്വദേശി ജോണ്‍ ബ്രിട്ടോയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ മൈലക്കാട് തടവിള വീട്ടില്‍ ബിനു ജോര്‍ജ്(44) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

ഈ മാസം ഏഴാംതീയതി ജോണ്‍ബ്രിട്ടോ കോടതിയില്‍ ഹാജരായി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പ്രതികള്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ഒന്നാം പ്രതി മൈലക്കാട് സ്വദേശിയായ ഷിബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.