കരുനാഗപ്പള്ളി: നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനില്‍ വിഷ്ണു(34) ആണ് അറസ്റ്റിലായത്.

പൊലീസിനെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ മനസിലാക്കിയത്. പിന്നീട് മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് ഇയാളെ കുടുക്കിയത്.