തി​രു​വ​ന​ന്ത​പു​രം: പി​ആ​ര്‍​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍. പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ഓ​ഡീ​യോ-​വീ​ഡി​യോ ഓ​ഫീ​സ​റാ​യ ജി. ​വി​നോ​ദ്കു​മാ​റാ​ണ് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടിയിലാ​യ​ത്.

സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ ഓ​ണ്‍​ലൈ​ന്‍ റോ​ഡി​യോ പ്രോ​ഗ്രാ​മു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​നോ​ദ് കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം കാ​റി​ല്‍​ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ര്‍​ക്കാ​രി​നു വേ​ണ്ടി ആ​ഡി​യോ വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന മെ​ഗ് മീ​ഡി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന് വി​വി​ധ പ്രോ​ഗ്രാ​മു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി വ​ക​യി​ല്‍ 21 ല​ക്ഷം രൂ​പ​യു​ടെ ബി​ല്‍ മാ​റാ​നു​ണ്ടാ​യി​രു​ന്നു. ഈ ​തു​ക മാ​റി ന​ല്‍​കു​ന്ന​തി​നു വേ​ണ്ടി മെ​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​യ ര​തീ​ഷ് പ​ല പ്രാ​വ​ശ്യം വി​നോ​ദ് കു​മാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ബി​ല്‍ മ​ട​ക്കു​ക​യാ​യി​രു​ന്നു.ഒ​ടു​വി​ല്‍ ബി​ല്ലി​ന്‍റെ 15 ശ​ത​മാ​നം തു​ക​യാ​യ 3.75 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ങ്കി​ല്‍ ബി​ല്‍ മാ​റി ന​ല്‍​കാ​മെ​ന്ന് വി​നോ​ദ് കു​മാ​ര്‍ അ​റി​യി​ക്കു​ക​യും ചെയ്തു . ര​തീ​ഷ് ഇ​ക്കാ​ര്യം വി​ജി​ല​ന്‍​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​നോ​ദ് കു​മാ​റി​നെ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.