ന്യൂഡെല്‍ഹി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.50 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതി. കേസ് പരിഗണിക്കുന്നത് നവംബര്‍11ലേക്കുമാറ്റി. 138ലേക്ക് കുറവു ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാട് സര്‍ക്കാരിന്റെ താല്‍പര്യം മേല്‍നോട്ടസമിതി അംഗീകരിക്കുകയായിരുന്നു. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്നും കേരളം അറിയിച്ചു.മഴ ശക്തമായാല്‍ പ്രശ്‌നമാകുമെന്നും കേരളം കോടതിയെ അറിയിച്ചു. റൂള്‍ കര്‍വില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും.
മുല്ലപ്പെരിയാറില്‍ വൈകിട്ട് നാലിന് അവലേകന യോഗം ചേരും. കോടതി തീരുമാനം നിരാശാജനകമെന്ന് സമര സമിതി അറിയിച്ചു. അതിനിടെ നാളെ രാവിലെ ഡാം തുറന്നു ജലം ഒഴുക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഉപ്പുതറ മഞ്ഞുമല മേഖലയില്‍നിന്നും ആള്‍ക്കാരെ മാറ്റുകയാണ്.