തിരുവനന്തപുരം .മുതിർന്ന അർബുദ രോഗ വിദഗ്ദൻ ഡോ എം കൃഷ്ണൻ നായർ അന്തരിച്ചു…81 വയസായിരുന്നു…ആർസിസിയുടെ സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹം രാജ്യത്ത് തന്നെ മികച്ച ക്യാൻസർ ചികിത്സാ കേന്ദ്രമായി ആർ സി സിയെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു..
കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, പീഡിയാട്രിക് ഓങ്കോളജി എന്നിവയിൽ രാജ്യത്ത് ആദ്യമായി ചികിത്സാ പദ്ധതികൾ ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്…പത്തു വർഷത്തിലേറെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ ഉപദേശക സമിതിയിൽ സേവനം അനുഷ്ടിച്ചു..2001 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്…സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും…