തിരുവനന്തപുരം. കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് കെ എസ് ആർ ടി സി അറിയിച്ചു . കെഎസ് ആർടിസി ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കി.മീ. ൽ വരുന്നത്. ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചത്.

അടുത്ത സ്ലാബ് മുതൽ കുറഞ്ഞ് നിരക്ക് കുറഞ്ഞ് 200 കി മി എന്നുമ്പോൾ വെറും 50 രൂപയാണ് കി.മീ. നിരക്കായി വരുന്നത്.

തെറ്റായി ഇല്ലാത്ത 10 കിലോ മീറ്റർ ചാർജ് 6000 രൂപ എന്ന തരത്തിൽ വാർത്ത വന്നത് തെറ്റിധാരണ പരത്തുവാൻ വേണ്ടി ആണ്. ദിവസേന 100 കി.മി, 25 കി.മീ. വീതം 4 ട്രിപ്പ് രാവിലെയും വൈകിട്ടും, നൽകുന്നതിനാണ് ആണ് 7500 രൂപ സർവീസ് നടത്തുന്ന ദിവസം ഈടാക്കുക. സ്കൂൾ ബസിന് പകരമാണ് ഇത് നൽകുന്നത് എന്നതിനാൽ നിലവിൽ സ്ഥാപനങ്ങൾ കുട്ടികളിൽ നിന്നും ഈടാക്കുന്ന തുകയെക്കാൾ വളരെ കുറവാണ് ഫലത്തിൽ ഇ നിരക്കുകൾ.

ഇത് കൂടാതെ നിലവിൽ നൽകിയ ബസ് ഉപയോ​ഗിച്ച് പിന്നീട് അധിക ട്രിപ്പ് നടത്തുന്നതിന് 100 കിലോമീറ്ററിന് മുകളിലുളള ട്രിപ്പിന് 65 രൂപയും 140 കി.മീ മുകളിലുള്ളവയ്ക്ക് 60 രൂപയും 160 കി.മീ മുകളിൽ 50 രൂപയും 200 കിമീ മുകളിൽ 45 രൂപയും എന്ന നിരക്കിലാണ് ട്രിപ്പുകൾ നൽകുന്നത്.

സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി നേരിട്ട് വരുന്ന ചെലവുകൾ മാത്രം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. എത്ര സീറ്റ് കൂടിയ ബസ് നൽകിയാലും (48 സീറ്റർ ബസ്) 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മാത്രം മുൻകൂർ അടച്ചാൽ മതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്. പ്രതിദിന ചാർജിന്റെ ടിക്കറ്റ് നൽകി ബോണ്ട് ബസ് നൽകുന്നത് സ്കൂളുകൾക്കും രക്ഷകക്കൾക്കും ലാഭകരവും വിദ്യാർഥികൾക്ക് ആശ്വാസകരവും ആണ്.
സ്കൂളിന് ടാക്സ്, ഡ്രൈവറുടെ ശമ്പളം, ടയർ, സ്പെയർ പാർട്സ്, ഡീസൽ , ജീവനക്കാർക്ക് വേണ്ടി അടക്കേണ്ടേ അംശംയാദം തുടങ്ങിയ ഒരു ബാധ്യത പോലും വരുന്നില്ല. ഇ കാര്യങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്. ഒരു ബസിന് പകരം എന്തെങ്കിലും സാഹചര്യത്തിൽ ബ്രേക്ക്‌ ഡൌൺ ഉൾപ്പടെ ആയാൽ ആവിശ്യതിന് അനുസരിച്ചു ഡ്രൈവർ മാരും ബസുകളും കെ എസ് ആർ ടി സി ക്ക് ഉണ്ട്. അത് കൊണ്ട് ഒരു കാരണവശാലും സർവീസുകൾ മുടങ്ങില്ല.

മറിച്ചുള്ള തെറ്റിധാരണാ ജനകമായ വാർത്തകൾ പൊതുജനം തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി അഭ്യർത്ഥിച്ചു.