മസ്‌കറ്റ്. ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ഒമാനില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബിസി അറിയിച്ചു. ഒമാന്‍ എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്‌ബെങ്കിലും കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നാണ് നിര്‍ബന്ധന. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരുന്നതാണെന്നും ഇന്ത്യന്‍ എംബിസി അറിയിച്ചു.