തിരുവനന്തപുരം . പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ, പ്രൈമറി അധ്യാപകർ എന്നിവരുടെ 2021 – 22 അധ്യയന വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന ഈ മാസം 29 മുതൽ നവംബർ 1 വരെ രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങള്‍ക്ക് www tandp.kite.kerala.gov.in, എന്ന വെബ്സൈറ്റു സന്ദർശിക്കുക.