എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനത്തിനായി റിപ്പോർട്ടുചെയ്യുമ്പോൾ ഹാജരാക്കേണ്ട രേഖകൾ  www.cee.kerala.gov.inൽ ഉള്ള കീം 2021 പ്രോസ്പെക്ടസ് ക്ലോസ് 11.7.1 (പേജ് 48) പ്രകാരം താഴെ പറയുന്ന രേഖകൾ ഹാജരാക്കണം


1.ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്


2.അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുമുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റും സ്വഭാവ സർട്ടിഫിക്കറ്റും


3.ഹയർ സെക്കൻഡറി/തത്തുല്യ യോഗ്യതാ പരീക്ഷാ മാർക്ക് ഷീറ്റും (അസൽ) പാസ് സർട്ടിഫിക്കറ്റും (നൽകിയിട്ടുണ്ടെങ്കിൽ)

4.കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് വാങ്ങിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (കേരള ഹയർ സെക്കൻഡറി, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. ബോർഡുകളിൽനിന്ന് യോഗ്യതാപരീക്ഷ ജയിച്ച വിദ്യാർഥികൾ ഒഴികെ) 

5.മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) .


6.കീം 2021 പ്രോസ്പെക്ടസ് അനുബന്ധം XVII (b) യിലെ മാതൃകയിലുള്ള ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.


7.ഫീസ് അടച്ചതിന്റെ രസീത്


8 – കീം 2021 ഡേറ്റാഷീറ്റ്
സി.ഇ.ഇ. നൽകിയ അലോട്ട്മെന്റ് മെമ്മോ

9.അലോട്ട്മെന്റ് മെമ്മോ/വിജ്ഞാപനം എന്നിവ പ്രകാരം ഹാജരാക്കേണ്ട മറ്റേതെങ്കിലും രേഖ

10.ഓൺലൈൻ അപേക്ഷയിൽ അപ് ലോഡ് ചെയ്ത രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ.

പ്രവേശനസമയത്ത് ഫീസ്/ബാക്കി ഫീസ് അടയ്ക്കണമെന്നും ഈ ക്ലോസിൽ പറയുന്നുണ്ട്. ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റുമായി ബന്ധപ്പെട്ട് മനസ്സിലാക്കാം.