ഫിലിം ചേംബർ നിർണ്ണായക യോഗം ഇന്ന്

കൊച്ചി .തീയറ്റർ ഉടമകൾ മരക്കാർ സിനിമ ഓ ടി ടി നൽകിയതുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു

സിനിമാ തിയേറ്ററിൽ നിന്നും അഡ്വാൻസ് വാങ്ങിയ തുകയ്ക്ക്
പലിശ നൽകണമെന്ന് തിയറ്ററുടമകൾ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ തീയറ്റർ ഉടമകളുടെ സംഘടന നീങ്ങിയേക്കും.
യോഗം ഇന്ന് നടക്കും. സിനിമാ തീയറ്ററുകൾ തുറന്നെങ്കിലും മലയാള സിനിമ നൽകുന്നതുമായി ബന്ധപ്പെട്ടു നിർണായക യോഗം 11മണിക്ക് കൊച്ചിയിൽ ചേരും

ഫിലിം ചേംബറിന്‍റെ തീരുമാനം മറികടന്നാണ് തിയേറ്റർ ഉടമകളുടെ സംഘടന സിനിമാ തിയേറ്റർ തുറന്നത്

ഇതിനെതിരെ ഇന്ന് നടപടി ഉണ്ടാകും. അടിയന്തര എക്സിക്യൂട്ടീവ് യോഗമാണ് ചേരുന്നത്.