2021 ഒക്ടോബർ 27 ബുധൻ

🙏കെ എസ് ആർ റ്റി സി യിലെ ശബള പരിഷ്ക്കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന്. മന്ത്രിസഭാ യോഗത്തിന് ശേഷം ധനകാര്യ മന്ത്രിയും ,ഗതാഗത മന്ത്രിയും പങ്കെടുക്കും. സ്വകാര്യ ബസ്സുടമകൾ ഉന്നയിച്ച ബസ്സ് ചാർജ് വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയായേക്കും.

🙏 കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയറ്റ് ധർണ്ണ.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുന്ന ധർണ്ണ ഡോ: ഗീവർഗ്ഗീസ് മാർ കുറിലോസ് മൊത്രോപ്പോലീത്ത ഉദ്ഘാടം ചെയ്യും.

🙏 സിനിമാ തീയേറ്ററുകളിൽ ഇന്നു മുതൽ പ്രദർശനം. പകുതി സീറ്റുകളിൽ മാത്രമാകും പ്രവേശനം.
സാനിറ്റൈസർ, മാസ്ക്ക് എന്നിവ നിർബന്ധം.ഹോളിവുഡ് ചിത്രങ്ങളാണ് ആദ്യ റിലീസുകൾ.രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് അനുമതി.

🙏 പെഗസസ്സ് കേസ്സുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച കേസ്സുകളിൽ ഇന്ന് സുപ്രീം കോടതി വിധി, പറയും .

🙏 കൊണ്ടോട്ടി പീഡന കേസ്സിൽ അറസ്റ്റിലായ 15 കാരനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.പ്രതിയെ ജൂവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

🙏 അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവും സി പി എം പേരൂർക്കട എൽ സി അംഗവുമായ ജയചന്ദ്രനെതിരായ നടപടി പാർട്ടി ഇന്ന് പ്രഖ്യാപിച്ചേക്കും.
സംഭവത്തിൽ അനുപമയുടെ മൊഴിയും ഇന്ന് വനിതാ ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തിയേക്കും.

🙏ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യഹരജിയിൽ ബോംബെ ഹൈകോടതിൽ ഇന്ന് വാദം തുടരും. മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തകിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ തൻ്റെ വാട്​സ്​ആപ്​ ചാറ്റുകൾ തെറ്റായി | വ്യാഖ്യാനിക്കുകയാണെന്ന്​ ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു.

🙏 മലയാളികൾക്ക് മറക്കാനാവാത്ത അനശ്വര ഗാനങ്ങൾ സമ്മാനിച്ച വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഇന്ന് 46 വർഷം. ബലികുടീരങ്ങളിൽ രണ സ്മരണകളുണർത്തി അദ്ദേഹം എഴുതിയ ഗാനങ്ങൾ ഇന്നും ലക്ഷങ്ങൾ ഏറ്റ് പാടുന്നു.

🙏സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർകോട്, ആലപ്പുഴ ഒഴികെ 11 ജില്ലകളിൽ യെല്ലോ അലർട്ട്.ശക്തമായ മഴയ്ക്ക്