പന്തളം. പത്തനംതിട്ട പന്തളം കുരമ്പാല ഇടയാടി ജംഗ്ഷനിൽ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. പന്തളം ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റും അടൂർ ഭാഗത്തുനിന്ന് പന്തളത്തേക്കു വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടു കൂടിയാണ് അപകടം നടന്നത്.