നേമം: രണ്ടാം നിലയില്‍ കെട്ടിടം പണി ചെയ്യുന്നതിനിടെ ഇടി മിന്നലേറ്റ് താഴെ വീണ് യുവാവ് മരിച്ചു .
കല്ലിയൂര്‍ കാക്കാമൂല തൊങ്ങല്‍വിള വീട്ടില്‍ കുഞ്ഞപ്പി-വാസന്തി ദമ്പതികളുടെ മകന്‍ വിനീഷ്(26) ആണ് മരിച്ചത്.

വെടിവച്ചാന്‍കോവില്‍ താന്നിവിള കസ്തൂര്‍ബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീട് പണിയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍പാളി തറയ്ക്കുകയായിരുന്നു വിനീഷ്. ഈ സമയം മിന്നലേറ്റ് വിനീഷ് തറയിലേക്കു തലയിടിച്ച്‌ വീഴുകയായിരുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.