തിരുവനന്തപുരം.മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കെ മുരളീധരൻ എം പിക്കെതിരെ പോലീസ് കേസെടുത്തു… പ്രസംഗം വിവാദമായതോടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു കെ മുരളീധരൻ രംഗതെത്തി ..എന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മേയർ ആര്യ രാജേന്ദ്രന്റെ തീരുമാനം..

തിരുവനന്തപുരം നഗരസഭ നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിലെ ഈ വിവാദ പ്രസംഗമാണ് മുരളീധരനെ വെട്ടിലാക്കിയത്… സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.. പരാമർശം വിവാദമായതിന് പിന്നാലെ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു ..എന്നാൽ പരാമർശനത്തിൽ ഖേദപ്രകടനം നടത്തുന്നതായി കെ മുരളീധരൻ എംപി പറഞ്ഞു…

അതേസമയം നിയമനടപടികളുമായി മുന്നോട്ടു പോകുവാനാണ് മേയർ ആര്യ രാജേന്ദ്രന്റെ തീരുമാനം..

സംഭവത്തിൽ മുരളീധരനോട്‌ വിശദീകരണം ആവശ്യപ്പെടുമെന്ന് വി ഡി സതീശൻ പറഞ്ഞു..