തൃശ്ശൂർ. പറവട്ടാനിയിൽ സിഐടിയു പ്രവർത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശികളായ 3 എസ്‌ഡിപിഐ പ്രവർത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എസ്‌ഡിപിഐ പ്രവർത്തകനായ അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള മറ്റു 2 പേരുമാണ് അറസ്റ്റിലായത്.സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30) ആണ് മരിച്ചത്

മത്സ്യ വിൽപനക്കിടെയാണ് എസ്‌ഡിപിഐ സംഘം തൃശൂരിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത്. . വെള്ളിയാഴ്‌ച പകൽ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകർത്തു. കഴുത്തിലും തോളിലും ഉൾപ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട്.