എസ്എഫ്ഐക്കാരിയായ അനുപമക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ പ്രതിപക്ഷം, ഇടതുപക്ഷത്തെ സിപിഐയുടെ മൗനത്തിലും കയറിഗോളടിക്കുകയാണ്

.എംജി സർവ്വകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകയ്ക്കതിരെ എസ്എഫ്ഐ നടത്തിയ അക്രമം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം .. ദലിത് പെൺകുട്ടിക്കെതിരെ ഹീനമായ ആക്രമണമാണ് നടന്നതെന്ന് വിഷയം സബ്മിഷനായി ഉന്നയിച്ച വിഡി സതീശൻ കുറ്റപ്പെടുത്തി.. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി..

സബ്മിഷനിൽ സർവ്വകലാശാലകളിലെ സ്വതന്ത്രമായ സംഘടനാ പ്രവർത്തനം ഉന്നയിച്ചാണ് എംജി യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്..
ചില വിദ്യാർഥികൾ ഗുണ്ടാസംഘമായി മാറിയെന്നും ദലിത് പെൺകുട്ടിയെ ജാതീയമായും വ്യക്തിപരമായും അവഹേളിച്ചെന്നും വിഡി സതീശൻ പറഞ്ഞു..കേസിൽ ഉൾപ്പെട്ടെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വിമർശിച്ച സതീശൻ
വിഷയത്തിലെ സിപിഐയുടെ മൗനത്തെയും കുറ്റപ്പെടുത്തി.. ദലിത് പെൺകുട്ടിയെ ആക്രമിച്ചിട്ടും ഇത്തരം നിലപാട് സ്വീകരിക്കുന്നവർ എന്ത് സ്ത്രീ സുരക്ഷയാണ് പറയുന്നതെന്ന് സതീശൻ ചോദിച്ചു

എന്നാൽ കേസിൽ തന്റെ സ്റ്റാഫംഗം ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം മന്ത്രി ആർ ബിന്ദു തള്ളി.. അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസ് എടുത്തെന്നും മന്ത്രി പറഞ്ഞു..മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് വിഡി സതീശന്റെ നിലപാട് സഭയിൽ ബഹളത്തിനിടയാക്കി..

മന്ത്രി എന്ത് പറയണമെന്ന് മന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെയറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.. ഉന്നയിച്ച വിഷയത്തിൽ മറുപടി കിട്ടിയില്ലെന്ന് ക്ഷോഭിച്ച പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു