2021 ഒക്ടോബർ 26 ചൊവ്വ

🙏സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസ്സർഗോഡ് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട്. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് മഴ ശക്തമാകുന്നത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🙏പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാക് ജേര്‍ണലിസ്റ്റ് അറൂസ അലമിന്റെ പ്രമുഖരോടൊപ്പമുള്ള ചിത്രങ്ങള്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുറത്തുവിട്ടു.

🙏തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ ഒരു അറസ്റ്റ് കൂടി. നേമം സോൺ സൂപ്രണ്ട് എസ്.ശാന്തിയാണ് ഇന്ന് കീഴടങ്ങിയത്. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നേമം സോണിൽ മാത്രം നടന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത നികുതി തുക കോർപ്പറേഷനിൽ അടയ്ക്കാതെ തട്ടിയെടുക്കുകയായിരുന്നു. ബിജെപി, കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടപടി ആവശ്യപ്പെട്ട് സമരം തുടരുകയാണ്.

🙏മരക്കാര്‍ ഒടിടി പോകുന്നത് തീയറ്ററഉകളുടെ തുറക്കല്‍ നിരാശയിലാക്കി, നിര്‍മ്മാതാക്കളുടെ സംഘടനയുടെയും വിതരണക്കാരുടെ സംഘടനയുടെയും നിർണ്ണായക യോഗം ഇന്ന്

രാവിലെ 11 മണിക്ക് നിർമ്മാതാക്കളുടെ സംഘടന എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരും.രണ്ടുമണിക്ക് സംയുക്ത യോഗം.സിനിമാ വിതരണക്കാരും നിർമാതാക്കളും സംയുക്തമായി യോഗം ചേരും.സിനിമാ തിയേറ്ററിൽ സിനിമ നൽകുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചർച്ച ചെയ്യുന്നത്

🙏ഇടുക്കി പദ്ധതി മേഖലയില്‍ മഴ ശക്തിപ്പെടാത്തതിനാല്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. തിങ്കള്‍ ജലനിരപ്പ് 2398.12 അടിയാണ്. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്.

🙏അമ്മയുടെ കാമുകൻ മലപ്പുറം ആനക്കയത്ത് 11 കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയെ മലപ്പുറം വനിത സ്​റ്റേഷന്‍ എസ്.ഐ റസിയ ബംഗാളത്തും സംഘവും അറസ്​റ്റ്​ ചെയ്തു.