കൊച്ചി. നിർമ്മാതാക്കളുടെ സംഘടനയുടെയും വിതരണക്കാരുടെ സംഘടനയുടെയും നിർണ്ണായക യോഗം ഇന്ന്

രാവിലെ 11 മണിക്ക്
നിർമ്മാതാക്കളുടെ സംഘടന എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരും

രണ്ടുമണിക്ക് സംയുക്ത യോഗം

സിനിമാ വിതരണക്കാരും നിർമാതാക്കളും സംയുക്തമായി യോഗം ചേരും

സിനിമാ തിയേറ്ററിൽ സിനിമ നൽകുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചർച്ച ചെയ്യുന്നത്.മരക്കാർ സിനിമ ഓ ടി ടി നൽകിയ സംഭവം ചർച്ചചെയ്യും.

തിയറ്ററുകൾ തുറന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രദർശനത്തിന് സിനിമ നൽകില്ലെന്ന് നിർമാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും തീരുമാനം.

ഇന്നലെ തീയറ്റർ ഉടമകളുടെ സംഘടനാ പ്രസിഡണ്ട് വിജയകുമാർ മോഹൻലാലിനും ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെ സഹായകമായ നിലപാട് സ്വീകരിക്കാഞ്ഞതിനെതിരെ ഉന്നയിച്ച ആരോപണവും ചർച്ച ചെയ്യും. മോഹന്‍ലാല്‍ ബിസിനസുകാരനായതിനാലാണ് ആമസോണ്‍ ഒടിടിയെപ്പറ്റി ആലോചിക്കുന്നതെന്നായിരുന്നു ആരോപണം. ദീര്‍ർഘകാലത്തെ ഇടവേളകക്കുശേഷം തീയറ്റര്‍ തുറക്കുമ്പോള്‍ ആളുകൂട്ടാന്‍ മരക്കാര്‍ പോലെ സൂപ്പര്‍ ചിത്രം കിട്ടുമെന്ന പ്രതീക്ഷയാണ് ഇന്നലെ ത്രിശങ്കുവിലായത്.

സിനിമാ തീയേറ്ററിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ പ്രദർശനം ഉണ്ടാകുമെന്ന് തീയറ്റർ സംഘടനയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു.