തിരുവനന്തപുരം.അനുപമ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം പാർട്ടിക്ക് റിപ്പോർട്ട് നൽകി.. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിലേക്ക് വിളിപ്പിച്ചാണ് വിശദീകരണം തേടിയത്.. കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ പാർട്ടി ജില്ലാ നേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കെയാണ് നടപടി..

വിഷയത്തിൽ ആദ്യം തന്നെ ആനാവൂർ നാഗപ്പനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് അനുപമ ആരോപിച്ചിരുന്നു.. തന്നെയും അജിത്തിനെയും ആനാവൂർ ഭീഷണിപ്പെടുത്തിയതായും അനുപമ ആരോപിച്ചിരുന്നു.. വിഷയത്തിൽ ഇടപെട്ടിരുന്നെന്നും അജിത്തിനോട് പിൻമാറാൻ താൻ ആവശ്യപ്പെട്ടിരുന്നെന്നും ആനാവൂർ വ്യക്തമാക്കിയിരുന്നു.