കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്ന് പ്രതിപക്ഷം..
ദുരന്ത സമയത്ത് സർക്കാർ ജീവനക്കാർ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടു നിന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ..
കേന്ദ്ര കാലാവസ്ഥാ വിഭാഗം കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി..

ഒടുവിലുണ്ടായ പ്രകൃതി ദുരന്തം ഉയർത്തി നിയമസഭയിൽ സർക്കാറിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം. കൃത്യസമയത്ത് മുന്നറിയിപ്പു നൽകാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ദുരന്ത സമയത്ത് സർക്കാർ ജീവനക്കാർ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് നിൽക്കുകയായിരുന്നു എന്നാണ് തിരുവഞ്ചൂരിന്റെ വിമർശനം..

ദുരന്ത സമയത്ത് കോട്ടയം ജില്ലയിൽ ഗ്രീൻ അലർട്ട് ആയിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകിയതെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
തീവ്ര മഴ ഉണ്ടായ ഇടുക്കിയിലും കോട്ടയത്തും മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. പക്ഷേ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാനോ തർക്ക വിഷയമാക്കാനോ ഉദേശിക്കുന്നില്ലെന്ന് മന്ത്രി രാജൻ..

ദുരന്തം ഉണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനം നടത്തൽ മാത്രമാണോ സർക്കാർയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തെ മാത്രം ആശ്രയിക്കാൻ പാടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ബൈറ്റ് വിഡി സതീശൻമഴക്കെടുതിയിൽ സംസ്ഥാനത്ത് 55 പേർക്ക് ജീവൻ നഷ്ടമായതായും മന്ത്രി സഭയിൽ വിശദീകരിച്ചു. മന്ത്രിയുടെ മറുപടിയിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.