തിരുവനന്തപുരം. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കുടുംബക്കോടതി സ്‌റ്റേചെയ്തു. ദത്തെടുക്കലുമായി ബന്ധപ്പെട്ട നടപടികളാണ് തിരുവനന്തപുരം കുടുംബക്കോടതി സ്റ്റേചെയ്തത്.ആന്ധ്രയിലെ ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്.

നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും.

ദത്ത് നടപടികള്‍ അമ്മയുടെ സമ്മതമില്ലാതെയും കബളിപ്പിച്ചുമാണെന്ന വാര്‍ത്ത പുറത്തായതിനെത്തുടര്‍ന്ന് ശിശുക്ഷേമസമിതി നടപടികളുിം നിര്‍ത്തിവച്ചിരുന്നു. നടന്നത് എന്താണെന്ന് സര്ക്കാ‍രും പൊലീസും അന്വേഷണം ആരംഭിച്ചു. അനുപമയുടെ പിതാവും മാതാവും അടക്കമുള്ള വര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റു നടയില്‍ അനുപമ നിരാഹാരസമരം അനുഷ്ടിച്ചിരുന്നു.