കോട്ടയം. ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പ്, കാരുണ്യയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം. പാലാ കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ ടി കെ സിജുവിന്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആര്‍ 520 ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്. കഴിഞ്ഞ 18 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുകയാണ് സിജു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം നോക്കിയപ്പോള്‍ ഭാഗ്യം സിജുവിനെ തുണയ്ക്കുക ആയിരുന്നു. കെഎച്ച് 300004 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം.