കോട്ടയം . പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി.കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. പലചരക്ക് കടയില്‍വെച്ച് 74 കാരന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മകളുടെ പ്രശ്‌നവും തുടര്‍ നടപടികളും പിതാവിനെ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

മിഠായി നല്‍കി പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം എഴുപത്തിനാലുകാരന്‍ അറസ്റ്റിലായിരുന്നു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പലചരക്ക് കട നടത്തുകയാണ് ഇയാള്‍. സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയ സമയത്താണ് യോഗി ദാസന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് വിവരം.

സ്ഥിരമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അടക്കം ലൈംഗിക ദുരുപയോഗംനടത്തുമായിരുന്ന ഇയാള്‍ ആരോടും പറയാതിരിക്കുന്നതിനായി കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാന്‍ ആയില്ലെന്നും കുട്ടി ഭയപ്പെട്ടിരുന്നു എന്നുമാണ് രക്ഷിതാക്കളുടെ മൊഴി .