തൃശൂര്‍: പ്രതീക്ഷയും സ്വപ്നവും ബാക്കിയാക്കി തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ ആറ് പേര്‍ക്ക് പുതു ജീവന്‍ നല്‍കി യാത്രയായി.മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത്.അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആല്‍ബിന്‍ പോളിന്റെ കുടുബാംഗങ്ങളെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രകീര്‍ത്തിച്ചു.

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും ഈ മാസം 18ന് രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരുമ്പോള്‍ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍ബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്‌തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.തുടര്‍ന്ന് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം വിമാന മാര്‍ഗം എത്തിച്ചു