തിരുവനന്തപുരം. ദത്ത് വിഷയത്തിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനന രജിസ്റ്ററിൽ രേഖപ്പെടുത്തീരിക്കുന്ന കുഞ്ഞിൻ്റെ അച്ഛൻ്റെ പേരും വ്യാജo.സാമൂഹ്യക്ഷേമ വകുപ്പിൻറെ അന്വേഷണ പരിതിയിൽ ദത്തെടുക്കലിലുണ്ടായ വീഴ്ചകളും പരിശോധിക്കും.

ദത്തെടുക്കൽ വിവാദത്തിൽ സർക്കാർ പ്രതിസന്ധിയിൽ ആയതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ധേശം നൽകിയത്. അനുപമയുടെ പരാതികളിൽ നടപടികൾ എടുക്കാതെ ഇരുന്ന പോലീസും അന്വേഷണത്തിൻ്റെ വേഗത വർധിപ്പിച്ചു.
അനുപമ പ്രസവിച്ച കാട്ടാക്കയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ടെടുത്ത ജനന രജിസ്റ്ററിലെ വിവരങ്ങൾ കേസിലെ അണിയറ നീക്കങ്ങൾ പുറത്തു കൊണ്ടുവരുന്നതാണ്.
രജിസ്റ്ററിൽ കുഞ്ഞിനറെ അച്ഛനായി രേഖപ്പെടുത്തിയിരിക്കുന്നത്, മണക്കാട് സ്വദേശി ജയകുമാർ എന്നാണ്.

എന്നാൽ ഇങ്ങനെ ഒരാൾ ഇല്ലെന്നും വിവരങ്ങൾ വ്യാജമെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
കാട്ടാക്കട പഞ്ചായത്തില്‍ നിന്നും കുട്ടിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.വിവാദത്തിൽ ഉൾപ്പെട്ട എല്ലാവരിൽ നിന്നും പൊലീസ് മൊഴിയെടുക്കാനാണ് തീരുമാനം.


പൊലീസ് അന്വേഷണത്തിന് സമാന്തരമായി സാമൂഹ്യക്ഷേമ വകുപ്പിൻറെ അന്വേഷണവും പുരോഗമിക്കുകയാണ്. ദത്തെടുക്കലിലുണ്ടായ വീഴ്ചകൾ റിപ്പോർട്ടിലുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല കൻ്റോമെൻ്റ് എ സി പി യ്ക്ക് കൈമാറിയത്.